‘ഡൽഹി പൊലീസിൽ വിശ്വാസമില്ല’; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ

news image
Apr 28, 2023, 2:12 pm GMT+0000 payyolionline.in

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങൾ. സുപ്രീംകോടതി ഉത്തരവ് വിജയത്തിന്റെ ആദ്യപടിയാണ്. എന്നാൽ, ഡൽഹി പൊലീസിൽ വിശ്വാസമില്ല. ബ്രിജ് ഭൂഷണെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.

‘സുപ്രീംകോടതി ഉത്തരവിനെ ഞങ്ങൾ ബഹുമാനിക്കുന്നു, പക്ഷേ ഞങ്ങൾക്ക് ഡൽഹി പൊലീസിൽ വിശ്വാസമില്ല. എഫ്.ഐ.ആറിനുവേണ്ടിയല്ല ഈ പോരാട്ടം. ബ്രിജ് ഭൂഷണെ പോലെയുള്ളവരെ ശിക്ഷിക്കാനാണ് ഈ പോരാട്ടം. അദ്ദേഹം ജയിലിലാകണം, പദവികളിൽനിന്ന് നീക്കണം’ -ഗുസ്തി താരങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരത്തിനുള്ളിൽ ബ്രിജ് ഭൂഷണെതിപെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. പരാതി നൽകിയ താരങ്ങൾക്ക് സുരക്ഷ ആവശ്യമെങ്കിൽ നൽകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദേശിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe