ഡൽഹി സർക്കാറിന്റെ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പ്രവർത്തന​ങ്ങളെ പ്രകീർത്തിച്ച് ലഫ്.ഗവർണർ; വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നു

news image
Mar 17, 2023, 10:51 am GMT+0000 payyolionline.in

ന്യൂഡൽഹി: എ.എ.പി സർക്കാർ വിദ്യാഭ്യാസ മേഖലയെ മികച്ചതാക്കുന്നതിന് ശ്രദ്ധ ചെലുത്തുന്നതിനാൽ ഡൽഹിയിലെ വിദ്യാർഥികൾ ഇപ്പോൾ നല്ല പ്രകടനം കാഴ്ചവെക്കുന്നു​ണ്ടെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്സേന. ഡൽഹി നിയമസഭയുടെ ബജറ്റ് സെഷനിൽ നയപ്രഖ്യാപന പ്രസംഗത്തിലാണ് ലഫ്റ്റനന്റ് ഗവർണറുടെ പരാമർശം.

ഡൽഹി സർക്കാർ വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും പരിഷ്‍കരിച്ചു. പുതിയ ആശുപത്രികൾക്ക് 16,000കിടക്കകളാണ് നൽകുന്നത്. അതേസമയം പഴയ ആശുപത്രികളിൽ പരിഷ്‍കരണം നടക്കുന്നുമുണ്ട്. -സക്സേന വ്യക്തമാക്കി.

ഡൽഹി എ.എ.പി സർക്കാറും ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയും തമ്മിലുള്ള രൂക്ഷമായ തർക്കങ്ങൾ മാധ്യമ ശ്രദ്ധ നേടിയിരുന്നു. സർക്കാർ നയങ്ങളെല്ലാം ഗവർണർ തടയുകയാണെന്നും ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാറിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഗവർണർ അനുവദിക്കുന്നില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പലപ്പോഴും പരാതി ഉന്നയിച്ചിരുന്നു.

ഡൽഹി സർക്കാർ പ്രൈമറി അധ്യാപകർക്ക് ഫിൻലാന്റിൽ നടപ്പാക്കാനുദ്ദേശിച്ച പരിശീലന പരിപാടിക്കെതിരെയും ഗവർണർ രംഗത്തെത്തിയിരുന്നു. രൂക്ഷമായ തർക്കങ്ങൾക്കൊടുവിലാണ് ഗവർണർ ഫിൻലാന്റ് യാത്രക്ക് അനുമതി നൽകിയിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe