തച്ചന്‍കുന്ന്‍ ആയുർവേദ ആശുപത്രിയുടെ രണ്ടാം നില ഉദ്ഘാടനം ചെയ്തു

news image
Feb 24, 2021, 7:58 pm IST

പയ്യോളി: പയ്യോളി നഗരസഭ  താലൂക്ക് ആയുർവേദ ആശുപത്രിയുടെ രണ്ടാം നില കെട്ടിടം ഉദ്ഘാടനം ചെയ്തു. കെ ദാസൻ എം എൽ എ യുടെ 2017 – 18 വർഷത്തെ  ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ച്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം  കെ ദാസൻ എം എൽ എ നിർവഹിച്ചു. നഗരസഭ ചെയർമാൻ വടക്കയിൽ ഷെഫീക് അധ്യക്ഷനായി. സ്ഥിരം സമിതിചെയർമാൻ വി കെ അബ്ദുറഹിമാൻ  കൗൺസിലർ  കാര്യാട്ട് ഗോപാലന്‍, ഷജ്മിന ഇല്ലിക്കാത്ത് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ഷീജ അഷ്റഫ് സ്വാഗതം പറഞ്ഞു.

തച്ചൻകുന്ന്ആയൂർവേദആശുപത്രിയുടെ രണ്ടാം നില കെട്ടിടത്തിന്റെ ഉദ്ഘാടനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe