തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും

news image
Oct 8, 2022, 2:48 pm GMT+0000 payyolionline.in

പയ്യോളി:  തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കീഴൂർ എ യു പി സ്കൂൾ മുതൽ അട്ടക്കുണ്ട വരെ ഒന്നര കിലോമീറ്റർ നീളത്തിലാണ് മനുഷ്യചങ്ങലയിൽ ആളുകൾ അണിനിരന്നത്. വീട്ടമ്മമാരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം ശ്രദ്ധേയമായി . തുടർന്ന് നടന്ന പൊതുയോഗം മുനിസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു . ലഹരി വിരുദ്ധ സമിതി ചെയർമാൻ കാര്യാട്ട് നാരായണൻ അധ്യക്ഷനായി .

ഡിവിഷൻ കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ , സി കെ ഷഹനാസ്, ഷജിമിന അസൈനാർ എന്നിവരും രാഷ്ട്രീയ കലാസാംസ്കാരിക സംഘടന പ്രതിനിധികളായ എം വി ബാബു, കുറുമണ്ണിൽ രവീന്ദ്രൻ , പ്രഭാകരൻ പ്രശാന്തി കൊമ്മുണ്ടാരി അസൈനാർ മാതാണ്ടി അശോകൻ , എം പി ചന്ദ്രൻ , തോട്ടത്തിൽ ചന്ദ്രൻ, കുനിയിൽ രമേശൻ, മഹേഷ് കോമത്ത് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർ പ്രവർത്തനങ്ങളായി വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന് സംഘാടകസമിതി അറിയിച്ചു .കൺവീനർ സി.കൃഷ്ണൻ സ്വാഗതവും ട്രഷറർ കാട്ടു കണ്ടി ഹംസ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe