തണുത്തുറഞ്ഞ് യു.എ.ഇ; മരുഭൂമിയിൽ വെള്ളം ഐസായി

news image
Jan 12, 2021, 11:11 am IST

യു.എ.ഇയിൽ അതിശൈത്യം. അൽഐൻ മേഖലയിൽ അന്തരീക്ഷോഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് കടന്നതോടെ വെള്ളം തണുത്തുറയുന്ന അവസ്ഥയായി. മരുഭൂമിയിൽ വെള്ളം ഐസായി മാറിയ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

 

അൽഐനിലെ അൽജിയാ പ്രദേശത്ത് നിന്നാണ് ഈ വീഡിയോ. കൊടും തണുപ്പിൽ ടാങ്കിലെ വെള്ളം ഐസായി മാറിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. അൽഐനിലെ റക്നാ മേഖലയിൽ മൈനസ് രണ്ട് ഡിഗ്രിയാണ് ഊഷ്മാവ് രേഖപ്പെടുത്തിയത്.

അടുത്ത ദിവസങ്ങളിലും ഈ മേഖലയിൽ ശക്തമായ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കിഴക്കൻ ശീതക്കാറ്റ് യു എ ഇയിൽ ശക്തമാണ്. അതുകൊണ്ട്, താഴ് വരകളിലും മറ്റും തണുപ്പ് ശക്തമാകും. അൽഐനിൽ പൊതുവെ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന മേഖലയിലാണ് വെള്ളം ഐസാകുന്ന കാഴ്ചയുള്ളതെന്നും കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe