തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ലോകസഭ വോട്ടര്‍ പട്ടികഉപയോഗിക്കണം : മുസ്‌ലിംലീഗ്

news image
Jun 13, 2024, 11:11 am GMT+0000 payyolionline.in

പേരാമ്പ്ര: വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇക്കഴിഞ്ഞ ലോക സഭതിരഞ്ഞെടുപ്പിന്റെ പട്ടിക ഉപയോഗിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈ കൊള്ളണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ആക്ടിംഗ്ജന.സെക്രട്ടരി സി.പി.എഅസീസ് പറഞ്ഞു.


പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് വോട്ടൊരുക്കം ശിൽപ്പശാല ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് ഇ.ഷാഹി അദ്ധ്യക്ഷത വഹിച്ചു. ലോകസഭാവോട്ടർ പട്ടികയിൽ പുതുതായി ചേർത്തവരെ വീണ്ടും ചേർക്കുന്നതും, വിചാരണയ്ക്കു നേരിട്ട് ഹാജരാക്കുന്നതും പ്രയാസകരമാണെന്നും അദ്ദേഹം പറഞ്ഞു.

ശിൽപ്പ ശാലക്ക് നിയോജക മണ്ഡലം പ്രസിഡണ്ട് ആർ.കെ.മുനീർ, സി.മൊയ്തു, ടി.പി മുഹമ്മദ്, പി. കെ റഷീദ്,കെ.സി. മുഹമ്മദ്, ടി.കെ.നഹാസ്, മൊയ്തു വീർക്കണ്ടി, പി.കെ.റഹീം എന്നിവര്‍ പ്രസംഗിച്ചു. കെ.പി. റസാഖ് സ്വാഗതവും ആർ.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe