തമിഴ്നാട്ടിൽ ബിജെപി നേതാക്കളുടെ വീട്ടിലേക്ക് ബോംബേറ്: 15 പേർ പിടിയിൽ

news image
Sep 26, 2022, 4:26 am GMT+0000 payyolionline.in

ചെന്നൈ : തമിഴ്നാട്ടിൽ ബിജെപി– ആർഎസ്എസ് നേതാക്കൾക്കു നേരെ വീണ്ടും ആക്രമണം. തൂത്തുക്കുടിയിൽ ബിജെപി ഒബിസി മോർച്ച ജില്ലാ സെക്രട്ടറി വിവേകം രമേശിന്റെ കാറിനുനേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. തൂത്തുക്കൂടി ബസ് സ്റ്റാൻഡിനു സമീപം നിർത്തിയിട്ടിരുന്ന കാറിനുനേരെ ബൈക്കിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.

 

തുടർച്ചയായി വിവിധ ജില്ലകളിൽ ബിജെപി നേതാക്കളുടെ വീടിന് നേരെയുണ്ടായ ബോംബേറുകളിൽ 15 പേർ അറസ്റ്റിലായി. എസ്ഡിപിഐ സേലം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ദേശീയ സുരക്ഷാനിയമം ചുമത്തുമെന്നു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe