ചെന്നൈ: തമിഴ്നാട് വൈദ്യുതി മന്ത്രിയുടെ ഓഫിസിൽ പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയ കേന്ദ്ര സേനയെ പൊലീസ് തടഞ്ഞു. തമിഴ്നാട് പൊലീസാണ് കേന്ദ്രസേനയെ തടഞ്ഞത്. മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫിസിൽ പരിശോധന പുരോഗമിക്കുകയാണ്.
കേന്ദ്ര സേന ഉദ്യോഗസ്ഥരെ സെക്രട്ടേറിയറ്റിന് പുറത്തു നിർത്തിയിരിക്കുകയാണ്. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തിയെന്ന കേസിലാണ് പരിശോധന നടത്തിയത്. സെന്തിൽ ബാലാജി മുൻപ് എഐഡിഎംകെയിൽ ആയിരുന്നു.