ചെന്നൈ: കോവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി തമിഴ്നാട് സര്‍ക്കാരിന് 450 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സംഭാവന ചെയ്ത് ഐ.പി.എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിങ്സ്.
സൂപ്പര്‍ കിങ്സ് ഡയറക്ടര്‍ ആര്. ശ്രീനിവാസന് ശനിയാഴ്ച ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് കൈമാറി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് രൂപ ഗുരുനാഥും ആര്. ശ്രീനിവാസനൊപ്പം ഉണ്ടായിരുന്നു.
കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഭൂമിക ട്രസ്റ്റ് എന്ന എന്‍.ജി.ഒയുമായി ചേര്‍ന്നാണ് സൂപ്പര്‍ കിങ്സിന്റെ പ്രവര്‍ത്തനം.