തിക്കോടി : സേവാഗ്രാം വാർഡ് കേന്ദ്രം പുറക്കാട് കൊപ്പരക്കണ്ടത്തിൽ എം.വി. ശ്രേയാംസ്കുമാർ എം.പി ഉദ്ഘാടനം ചെയ്തു. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിൽ നാലു വർഷമായി വലിയമുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നതെന്ന് എം.വി. ശ്രേയാംസ്കുമാർ ഉദ്ഘാടന വേളയില്‍ പറഞ്ഞു .
ത്രിതലപഞ്ചായത്ത് സംവിധാനത്തിലൂടെ സംസ്ഥാനസർക്കാർ നാടിന്റെ വികസനത്തിന് വലിയൊരു ഫണ്ട് വിഹിതമാണ് ചെലവഴിക്കുന്നത്. വികസനം റോഡും പാലവും മാത്രമല്ല. മനുഷ്യന്റെ ജീവിത നിലവാരം ഉയർത്താനും കർഷകർക്ക് ജീവിക്കാനും വേണ്ടിയുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്. സേവാഗ്രാം കേന്ദ്രം കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവർക്കും ഉപകാരപ്രദമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ മൂന്നു നിയമങ്ങൾക്കെതിരേ കർഷകർ ഡൽഹിയിൽ ശക്തമായ സമരമാണ് നടത്തുന്നത്. ഈ നിയമം നടപ്പാകുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതം കാർഷികമേഖലയെ മൊത്തത്തിൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു
ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ജമീല സമദ് അധ്യക്ഷയായി. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഇ. കുമാരൻ ഉപഹാരമായി നിറപറ നൽകി. മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ചങ്ങാടത്ത്, രാജീവൻ കൊടലൂർ, ഗ്രാമപ്പഞ്ചായത്ത് വൈ.പ്രസിഡൻറ് രാമചന്ദ്രൻ കുയ്യണ്ടി, അംഗങ്ങളായ സൗജത്ത്, വിബിതാ ബൈജു, രാഷ്ട്രീയപ്പാർട്ടി നേതാക്കളായ ഉണ്ണിക്കൃഷ്ണൻ ആയടത്തിൽ, കെ.കെ. ശ്രീധരൻ, ശ്രീധരൻ കോരച്ചംകണ്ടി എന്നിവർ സംസാരിച്ചു