തലശേരി സ്‌റ്റേഷനിൽ നിന്ന്‌ ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു

news image
May 10, 2023, 8:40 am GMT+0000 payyolionline.in

തലശേരി : ട്രെയിനിൽ കയറുന്നതിനിടെ വീണ്‌  സ്‌ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ്‌ അറ്റുപോയത്‌. തലശേരി സ്‌റ്റേഷനിൽ നിന്ന്‌ ട്രെയിൻ നീങ്ങുന്നതിനിടെ കമ്പാർട്ട്‌മെന്റ്‌ മാറി കയറുമ്പോൾ ബുധൻ രാവിലെ 7.15നാണ്‌ അപകടം.

മുംബൈ–-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിൽ കയറുന്നതിടെയാണ് അപകടമുണ്ടായത്. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലാണ്‌ കാൽ കുടുങ്ങിയത്‌. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്നു. ഭർത്താവും മകളും ഒപ്പമുണ്ടായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ വിദ​ഗ്ധ ചികിത്സയ്‌ക്കായി കൊണ്ടുപോയിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe