തലശ്ശേരിയിൽ വീട്ടിനകത്ത് ബോംബ് സ്ഫോടനം, യുവാവിന് ഗുരുതര പരിക്ക്,

news image
Jan 12, 2023, 12:03 pm GMT+0000 payyolionline.in

കണ്ണൂർ: തലശ്ശേരി ലോട്ടസ് ടാക്കീസിന് സമീപത്ത വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് യുവാവ് ചികിത്സയിൽ. നടമ്മൽ ഹൗസിൽ ജിതിനെന്ന യുവാവിന് വീട്ടിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റത്. ജിതിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

 

എന്നാൽ പരിക്കിന്‍റെ അവസ്ഥ ഗുരുതരമായതിനാൽ പിന്നീട് അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപതിയിലേക്ക് മാറ്റി. സ്ഫോടനം സംബന്ധിച്ച അന്വേഷണത്തിലാണ് പൊലീസ്. പൊട്ടിയത് സ്റ്റീൽ ബോംബാണ് എന്നാണ് പൊലീസ് നിഗമനം. ഒന്നിലധികം ബോംബുകൾ ഉണ്ടാവാനാണ് സാധ്യതയെന്നും കണ്ണൂർ കമ്മീഷണർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് അധികം വൈകാതെ വ്യക്തതയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe