ത​ല​ശ്ശേ​രി -മൈസൂരു റെയിൽപാത സർവേക്കായി ഹെലികോപ്ടറെത്തി

news image
Nov 30, 2021, 10:16 am IST payyolionline.in

പാ​നൂ​ർ: ത​ല​ശ്ശേ​രി-​മൈ​സൂ​രു റെ​യി​ൽ​പാ​ത​യു​ടെ ഹെ​ലി​ബോ​ൺ ഭൂ​മി​ശാ​സ്‌​ത്ര മാ​പ്പി​ങ്ങി​നു​ള്ള സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഹെ​ലി​കോ​പ്ട​ർ ക​ല്ലി​ക്ക​ണ്ടി എ​ൻ.​എ.​എം കോ​ള​ജ്​ ഗ്രൗ​ണ്ടി​ലി​റ​ങ്ങി. സ​ർ​വേ ചൊ​വ്വാ​ഴ്​​ച തു​ട​ങ്ങും.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ്‌ സ​ർ​വേ​ക്ക്‌ തു​ട​ക്കം. ഹൈ​ദ​രാ​ബാ​ദ്‌ ആ​സ്ഥാ​ന​മാ​യ നാ​ഷ​ന​ൽ ജ്യോ​ഗ്രാ​ഫി​ക്‌ റി​സ​ർ​ച്‌ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടാ​ണ്‌ കൊ​ങ്ക​ൺ റെ​യി​ൽ​വേ കോ​ർ​പ​റേ​ഷ​നു​വേ​ണ്ടി സ​ർ​വേ ഏ​റ്റെ​ടു​ത്ത​ത്‌.

ഹെ​ലി​കോ​പ്‌​ട​റി​ൽ പ്ര​ത്യേ​ക ഉ​പ​ക​ര​ണ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച്‌ പാ​ത​യു​ടെ അ​ലൈ​ൻ​മെൻറ്​ നി​ശ്ച​യി​ച്ച ഭാ​ഗ​ങ്ങ​ളി​ലൂ​ടെ പ​റ​ന്നാ​ണ്‌ സ​ർ​വേ. ക​ഴി​ഞ്ഞ 17ന്‌ ​തു​ട​ങ്ങാ​നി​രു​ന്ന സ​ർ​വേ മ​ഴ ക​ന​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്‌ വൈ​കി​യ​ത്‌. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​യാ​ൽ 10 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe