​’താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു…’-അമേത്തിയിൽ സ്മൃതിയെ തളച്ച കിഷോരി ലാലിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി

news image
Jun 4, 2024, 10:58 am GMT+0000 payyolionline.in

ലഖ്നോ: അമേത്തിയിൽ കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ സ്മൃതി ഇറാനിലെ തറപറ്റിച്ച കിഷോരി ലാൽ ശർമക്ക് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി. അമേത്തിയിൽ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കിഷോരി ലാൽ മുന്നേറുന്നത്. അദ്ദേഹം വിജയിക്കുമെന്നതിൽ സംശയം പോലുമുണ്ടായിരുന്നില്ലെന്ന് പ്രിയങ്ക പറഞ്ഞു.

”കിഷോരി ലാൽ ഭയ്യ…എനിക്കൊരിക്കലും സംശയമുണ്ടായിരുന്നില്ല. താങ്കൾ വിജയിക്കുമെന്ന് ഉറപ്പായിരുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….”-എന്നാണ് പ്രിയങ്ക കുറിച്ചത്.

2019ൽ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതിന്റെ മധുര പ്രതികാരം കൂടിയാണ് പ്രിയങ്കക്കിത്. ഗാന്ധി കുടുംബത്തിന്റെ കുത്തക മണ്ഡലങ്ങളായിരുന്നു റായ്ബറേലിയും അമേത്തിയും. 2019ൽ മാത്രമാണ് അതിനു മാറ്റം വന്നത്. ഇക്കുറി രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിക്കാത്തതിനെതിരെ സ്മൃതി ഇറാനി നിരന്തരം വിമർശനമുന്നയിച്ചിരുന്നു. പരാജയ ഭീതിയിൽ രാഹുൽ അമേത്തിയിൽ നിന്ന് ഒളിച്ചോടിയെന്നായിരുന്നു പ്രധാന വിമർശനം. ഇക്കുറി വയനാടിനു പുറമെ റായ്ബറേലിയിലും രാഹുൽ മത്സരിച്ചിരുന്നു. രണ്ടിടത്തും ചരിത്ര വിജയമാണ് രാഹുലിന്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe