താനൂർ ബോട്ടപകടം: ചികിത്സയിൽ ഉള്ളവർക്ക് കൗൺസിലിംഗ് നൽകുമെന്ന് ആരോ​ഗ്യമന്ത്രി

news image
May 8, 2023, 12:38 pm GMT+0000 payyolionline.in

താനൂർ: ബോട്ടപകടത്തിൽ പെട്ട് ചികിത്സയിൽ ഉള്ള കുട്ടികൾക്കും മുതിർന്നവർക്കും കൗൺസിലിംഗ് നൽകുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. ചികിത്സയിലുള്ളവരെ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. രണ്ടു പേരാണ് നിലവിൽ വെന്റിലേറ്ററിൽ ഉള്ളത്. രണ്ടുപേരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

അതേസമയം, ചികിത്സയിലുള്ള എല്ലാവരും അപകട നില തരണം ചെയ്തു. രക്ഷാപ്രവർത്തകർക്ക് എലിപ്പനി പ്രതിരോധ ഗുളിക നൽകുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ചികിത്സയിൽ ഉള്ളത് എട്ടു പേരാണ്. കോട്ടക്കൽ മിംസിൽ 6പേരും, തിരൂരങ്ങാടിയിലും കോഴിക്കോടും ഓരോരുത്തരുമാണ് ചികിത്സയിലുള്ളത്.

താനൂരിൽ അപകടത്തിൽപെട്ട ബോട്ട് ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. പൊലീസ് അന്വേഷണത്തിൽ ഏറെ നിർണായകമാകുന്ന കാര്യങ്ങളായിരിക്കും ഈ ശാസ്ത്രീയ തെളിവുകൾ. ബോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ട്. ബോട്ടിന്റെ നിർമ്മാണം, ബോട്ടിന്റെ ആകൃതി, അതുപോലെ മുകളിൽ ആളുകൾക്ക് കയറി നിൽക്കാനുള്ള സാഹചര്യം തുടങ്ങി നിരവധി പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe