താനൂർ ബോട്ടപകടം: പൊലിഞ്ഞത്​ ഒ​രു കുടുംബത്തിലെ 14 പേർ

news image
May 8, 2023, 2:43 am GMT+0000 payyolionline.in

പ​ര​പ്പ​ന​ങ്ങാ​ടി: താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്​ ഒ​രു കു​ടും​ബ​ത്തി​ലെ 14 പേ​ർ​ക്ക്. ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും ജീ​വ​ൻ ന​ഷ്ട​മാ​യി. ര​ണ്ടു​പേ​ർ അ​പ​ക​ട​ത്തി​ലും പെ​ട്ടു. പ​ര​പ്പ​ന​ങ്ങാ​ടി പു​ത്ത​ൻ​ക​ട​പ്പു​റ​ത്തെ കു​ന്നു​മ്മ​ൽ സൈ​ത​ല​വി​യു​ടെ കു​ടും​ബ​ത്തി​ലെ 10 പേ​രു​​ടെ ജീ​വ​നാ​ണ്​ പു​ഴ​യെ​ടു​ത്ത​ത്.

പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ൽ ബീ​ച്ച്​ കു​ന്നു​മ്മ​ൽ സൈ​ത​ല​വി​യു​ടെ ഭാ​ര്യ സീ​ന​ത്ത്​ (43), മ​ക്ക​ളാ​യ ഹ​സ്ന (18), ഷം​ന (16), ഷ​ഫ്​​ല (13), ഫി​ദ ദി​ൽ​ന (എ​ട്ട്), സൈ​ത​ല​വി​യു​ടെ സ​ഹോ​ദ​ര​ൻ സി​റാ​ജി​ന്‍റെ ഭാ​ര്യ റ​സീ​ന (27), മ​ക്ക​ളാ​യ ഷ​ഹ്​​റ (എ​ട്ട്), ഫാ​ത്തി​മ റി​ഷി​ദ (ഏ​ഴ്), നൈ​റ ഫാ​ത്തി​മ (പ​ത്ത്​ മാ​സം), സൈ​ത​ല​വി​യു​​ടെ സ​ഹോ​ദ​രി നു​സ്​​റ​ത്തി​ന്‍റെ​ മ​ക​ൾ ആ​യി​ഷ മെ​ഹ​റി​ൻ (ഒ​ന്ന​ര ) എ​ന്നി​വ​ർ​ക്കാ​ണ്​ ദാ​രു​ണാ​പ​ക​ട​ത്തി​ൽ ഒ​രേ കു​ടും​ബ​ത്തി​ൽ​നി​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ഇ​വ​രു​ടെ ബ​ന്ധു ആ​വി​ൽ ബീ​ച്ചി​ൽ കു​ന്നു​മ്മ​ൽ വീ​ട്ടി​ൽ ജാ​ബി​റി​ന്‍റെ ഭാ​ര്യ കു​ന്നു​മ്മ​ൽ ജ​ൽ​സി​യ എ​ന്ന കു​ഞ്ഞി​മ്മു (42), മ​ക​ൻ ജ​രീ​​ർ (12) എ​ന്നി​വ​രും അ​പ​ക​ട​​ത്തി​ൽ മ​രി​ച്ചു. ഇ​വ​രു​ടെ മ​ക്ക​ളാ​യ ജ​ന്ന​യും (എ​ട്ട്) ജി​ഫ്​​റ​യും (പ​ത്ത്) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. സൈ​ത​ല​വി​യും ജാ​ബി​റും ഒ​ഴി​കെ കു​ടും​ബ​സ​മേ​തം മാ​താ​ക്ക​ളോ​ടൊ​പ്പം കെ​ട്ടു​ങ്ങ​ൽ അ​ഴി​മു​ഖ​ത്തെ ബോ​ട്ടി​ൽ ഉ​ല്ലാ​സ​യാ​ത്ര​ക്ക്​ പു​റ​​പ്പെ​ട്ട​താ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe