താനൂർ> താനൂർ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. രണ്ടു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.
മരിച്ചവരിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. താനൂർ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മുടയമ്പിലാക്കൽ സഫറുദ്ദീൻ (38) ആണ് മരിച്ചത്. പരിക്കേറ്റവരിൽ എട്ടുപേർ അപകടനില തരണം ചെയ്തു.