താനൂർ ബോട്ടപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു

news image
May 8, 2023, 9:46 am GMT+0000 payyolionline.in

മലപ്പുറം> താനൂർ ബോട്ടപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താനൂരിൽ സർവ്വകക്ഷി യോഗശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ നടുക്കിയ വലിയ ദുരന്തമാണ് താനൂരിൽ നടന്നത്. 22 പേർ മരിക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും 5 പേർ നീന്തി രക്ഷപ്പെടുകയും ചെയ്തു അപകടത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനാണ് തീരുമാനിച്ചത്. ബോട്ടുമായി ബന്ധപ്പെട്ട് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാൽ സാങ്കേതിക വിദഗ്ദരെ ഉൾപ്പെടുത്തിയാണ് കമ്മീഷൻ രൂപീകരിക്കുക. ഇതോടൊപ്പം അപകടത്തെ കുറിച്ച് പോലീസ് അന്വേഷണവും നടത്തും. ഇതിനായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തുന്നത്.
മരിച്ചവർക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ആശ്വസിപ്പിക്കാവുന്ന നഷ്ടമല്ല ഈ കുടുംബങ്ങൾക്ക് ഉണ്ടായിട്ടുള്ളത്. കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുചേരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe