താനൂർ ബോട്ടപകടം: മുഖ്യമന്ത്രി തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി

news image
May 8, 2023, 6:59 am GMT+0000 payyolionline.in

മലപ്പുറം> മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ടപകടം നടന്ന താനൂരിലെത്തി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തി അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. മന്ത്രി ആന്റണി രാജുവും ഒപ്പമുണ്ട്. മരിച്ചവരുടെ വീടുകൾ സന്ദർശിക്കാനായി പരപ്പനങ്ങാടിയിലേക്ക് പുറപ്പെട്ടു.

സന്ദർശനത്തിന് ശേഷം താനൂരിൽ മന്ത്രി വി അബ്ദുറഹ്മാന്റെ ക്യാമ്പ് ഓഫീസിൽ അവലോകന യോഗം ചേരും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശ്രീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe