തിക്കോടിയിലെ പച്ചക്കറി വ്യാപാരി പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

news image
May 30, 2021, 11:04 pm IST

തിക്കോടി: പച്ചക്കറിക്കടയിലെ കച്ചവടത്തിൽ നിന്ന് ലഭിച്ച പതിനായിരം രൂപ വ്യാപാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ  നജീബ് തിക്കോടിയാണ് തുക സംഭാവന നല്‍കിയത്. കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല നജീബില്‍ നിന്ന്‍ ചെക്ക് ഏറ്റുവാങ്ങി. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജമീല സമദ്, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ആര്‍. വിശ്വന്‍, ബിജു കളത്തില്‍, കെ.വി. രാജീവന്‍ എന്നിവര്‍ സംബന്ധിച്ചു.

കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല നജീബില്‍ നിന്ന്‍ ചെക്ക് ഏറ്റുവാങ്ങുന്നു

 

 

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe