തിക്കോടിയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

news image
Nov 24, 2013, 10:00 pm IST payyolionline.in

 തിക്കോടി : നിയന്ത്രണം വിട്ട കാര്‍ റോഡരുകില്‍ നിന്നവരെ ഇടിച്ചു തെറിപ്പിച്ചു. തിക്കോടി ടൌണില്‍  വൈകുന്നേരം ആറു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.  കോഴിമഠം കുഞ്ഞികൃഷ്ണന്‍ (48), കിഴക്കെ വളപ്പില്‍ ബാലകൃഷ്ണന്‍ (53), വടക്കെ മന്ദത്ത് സദാശിവന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 ദേശീയപാതയില്‍ കോഴിക്കോട് നിന്ന് കാസര്‍ഗോഡ്‌ ഭാഗത്തേക്ക് പോവുകയായിരുന്ന KL14 K 786 നമ്പര്‍  കാറാണ് നിയന്ത്രണം വിട്ട് തിക്കോടി ടൌണില്‍ നിന്ന് ബീച്ച് റോഡിലേക്ക് തിരിഞ്ഞത്. ബീച്ച് റോഡില്‍ നിര്‍ത്തിയിട്ട നാലോളം ഇരുചക്ര വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചാണ് കാര്‍ നിന്നത്. ഇതിനിടയിലാണ് ഇവര്‍ക്ക് പരിക്കേറ്റത്.  കാറും യാത്രക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുടുബവുമായി യാത്ര ചെയ്യുന്ന കാസര്‍ഗോഡ്‌ സ്വദേശിയാണ് കാറിലുണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe