തിക്കോടിയില്‍ വിദ്യാര്‍ത്ഥി വളര്‍ത്തിയ 70 കോഴികളെ സാമൂഹ്യവിരുദ്ധര്‍ കൊന്നു

news image
May 17, 2021, 9:18 pm IST

തിക്കോടി: തീറ്റയിൽ വിഷം നൽകി സാമൂഹിക വിരുദ്ധർ വളർത്തു കോഴികളെ കൊന്നു. പാലൂരിനടുത്ത് കാവും പുറത്ത് ഇബ്രാഹിമിന്റെ മകൻ പ്ലസ് വൺ വിദ്യാർത്ഥി ആദിൽ മുഹമ്മദിന്റെ 70 കോഴികളെയാണ് കൂട്ടത്തോടെ കൊന്നത്.

 

അഞ്ചര മാസം പ്രായമായ കൈരളി ഇനത്തിൽ പെട്ട കോഴികളെയാണ് കൊന്നത്. ആൾതാമസം ഇല്ലാത്ത തറവാട്ട് വീട്ടിൽ അടച്ചുറപ്പുള്ള ഷെഡ്‌ഡിൽ ആണ് കോഴികളെ വളർത്തിയത്. 3 വർഷമായി ആദിൽ കോഴികളെ വളർത്തുന്നു. 100 കോഴികൾ ഉണ്ടായിരുന്നതിൽ 20 എണ്ണത്തെ നേരത്തെ വിറ്റിരുന്നു. 10 മാത്രമാണ് ശേഷിക്കുന്നത്. ആദ്യ ദിവസം 8 എണ്ണവും, കഴിഞ്ഞ ദിവസം 7 എണ്ണവും ചത്തു. ഇന്നലെയാണ് ബാക്കി ചത്തത്. ചോറിനൊപ്പം വിഷം ചേർത്തു നൽകിയാണ് കൊന്നതെന്നു സംശയിക്കുന്നു. പയ്യോളി പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe