തിക്കോടിയില്‍ സ്ഥിരം ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

news image
Nov 29, 2013, 2:58 pm IST payyolionline.in

തിക്കോടി:  ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ പ്രൈമറി അധ്യാപകര്‍ക്കും പഠനവും പരിശീലനവും നടത്തുന്നത്തിനുള്ള സ്ഥിരം വേദി-ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ കെട്ടിടം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തൃക്കോട്ടൂര്‍ വെസ്റ്റ്‌ ജി.എല്‍ പി സ്കൂളിന്റെ 57ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട്‌  രമ ചെറുകുറ്റി അദ്ധ്യക്ഷയായിരുന്നു.  സ്ഥലം എം.പി കൂടിയായ മുല്ലപ്പള്ളി തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 5 ലക്ഷം  രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ക്ലാസ്സ്റൂം ഉദ്ഘാടനവും മന്ത്രി  നിര്‍വ്വഹിച്ചു. പ്രധാനാധ്യാപകന്‍   യു.കെ അബ്ദുല്‍ മജീദ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡണ്ട്‌  കുറ്റിയില്‍ ശാന്ത, പി.വി അബ്ദുല്‍, കെ.ശങ്കരന്‍ മാസ്റ്റര്‍, ബി.വി സറീന,  സന്തോഷ്‌ തിക്കോടി,  സി ഹനീഫ മാസ്റ്റര്‍, നിര്‍മ്മല മഠത്തി കുളങ്ങര, പി.പി കുഞ്ഞമ്മദ്, റൂബിന ഖാലിദ്, ആര്‍.വിശ്വന്‍, കെ രാധാകൃഷ്ണന്‍, കെ.കെ ഗോപിനാഥന്‍, എം പി സുധാകുമാരി, എം.കെ പ്രേമന്‍, എ.കെ ഷഫീഖ്, കണിയാറക്കല്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, നല്ലോളി ബാബു, ബൈജു ചാലില്‍ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe