തിക്കോടിയിൽ ആർ ആർ ടി വളണ്ടിയര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധ ഉപകരണം കൈമാറി കോൺഗ്രസ്‌ കെയർ സോഷ്യൽ മിഷൻ

news image
Jun 2, 2021, 8:11 pm IST

നന്തിബസാര്‍: കോണ്‍ഗ്രസ് കെയര്‍ സോഷ്യല്‍ മിഷന്‍ തിക്കോടിയുടെ ആഭിമുഖ്യത്തില്‍ തിക്കോടിയിൽ കൊവിഡ് പ്രതിരോധ ഉപകരണം കൈമാറി. തിക്കോടി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും നിസ്വാര്‍ത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന ആര്‍ ആര്‍ ടി വളണ്ടിയര്‍മാര്‍ക്ക് സുരക്ഷാ വസ്തുക്കള്‍ അടങ്ങിയ കിറ്റിന്റെ ഉദ്ഘാടനം കെ.മുരളീധരന്‍ എം.പി. നിര്‍വഹിച്ചു.

 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് മുഖ്യാതിഥിയായി. മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, പി.പി.ഇ കിറ്റ് ഉള്‍പെടെ അരലക്ഷം രൂപയുടെ സുരക്ഷാ വസ്തുക്കള്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇന്നും നാളെയുമായി വിതരണം ചെയ്യും.
ചെയര്‍മാന്‍ സന്തോഷ് തിക്കോടി ചടങ്ങിൽ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് കുയ്യണ്ടി രാമചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍, വികസന കാര്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പ്രനില സത്യന്‍, അംഗങ്ങളായ വി.കെ.അബ്ദുള്‍ മജീദ് ,ജയകൃഷ്ണന്‍ ചെറുകുറ്റി, സൗജത്ത് യു.കെ, ഗ്രാമപഞ്ചായത്ത് സെക്രട്ടറീ സുനിലകുമാരി എന്നിവര്‍ ആശംസകള്‍ അര്‍പിച്ചു.
കെയര്‍ സെന്റര്‍ കണ്‍വീനര്‍ ബിനു കാരോളി സ്വാഗതവും സുബീഷ് പള്ളിത്താഴ നന്ദിയും രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe