തിക്കോടിയിൽ എമർജൻസി മെഡിക്കൽ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

news image
May 15, 2021, 7:42 pm IST

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ കോവിഡ് പോസിറ്റീവ് രോഗികൾക്കായി സജ്ജീകരിച്ച എമർജൻസി മെഡിക്കൽ യൂണിറ്റ് നിയുക്ത കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഫ്ലാഗ് ഓഫ് ചെയ്തു. നേഴ്‌സ്, ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ അടങ്ങിയതാണ് 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി മെഡിക്കൽ യൂണിറ്റ്.

 

 

പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ വിശ്വൻ, പ്രനില സത്യൻ, സെക്രട്ടറി സുനില കുമാരി, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബിജു കളത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe