തിക്കോടിയിൽ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ കാനത്തില്‍ ജമീല സന്ദർശിച്ചു

news image
May 16, 2021, 3:42 pm IST

തിക്കോടി:  തിക്കോടിയിൽ രൂക്ഷമായ കടലാക്രമണം ഉണ്ടായ കല്ലകത്ത് കടപ്പുറം , സ്രാമ്പിക്കൽ തുടങ്ങിയ പ്രദേശങ്ങൾ നിയുക്ത എം എൽ എ കാനത്തിൽ ജമീലയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.

 

 

കടലാക്രമണം രൂക്ഷമാവുകയാണെങ്കിൽ കുടുംബങ്ങളെ പയ്യോളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലേക്ക് മാറ്റുന്നതുൾപ്പടെയുള്ള നടപടികൾ നിയുക്ത എം എൽ എ വിലയിരുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് , വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു കളത്തിൽ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ആർ. വിശ്വൻ, പ്രനില സത്യൻ എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe