തിക്കോടിയിൽ കേരളോത്സവത്തിന് തുടക്കമായി

news image
Nov 19, 2022, 4:38 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ കേരളോത്സവത്തിന് തുടക്കമായി. വോളിബോൾ മത്സരം പള്ളിക്കരയിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ , പ്രനില സത്യൻ, കെ പി ഷക്കീല മെമ്പർമാരായ എൻ എം ടി അബ്ദുള്ള കുട്ടി ഷീബ പുൽപ്പാണ്ടി , വിനു കാരോളി, ദിബിഷ എം എന്നിവർ ആശംസകളർപ്പിച്ചു. മത്സരത്തിൽ വോളിലവേർസ് തിക്കോടി ഫൈനലിൽ പിവിസി പള്ളിക്കരയെ 2 നെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തി ബ്ലോക്ക് തലത്തിലേക്ക് യോഗ്യത നേടി. മത്സരം കുതിരോടി സുരേഷ് ബാബു നിയന്ത്രിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe