തിക്കോടിയിൽ ചാക്കര നടയകം വയലിന് തീപിടിച്ചു

news image
May 10, 2023, 3:23 pm GMT+0000 payyolionline.in

തിക്കോടി: തിക്കോടിയിൽ വയലിന് തീപിടിച്ചു. തിക്കോടി പഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ ആണ് ഇന്ന് വൈകുന്നേരം 3 മണിയോട്കൂടി തീപിടിച്ചത്.  തുടർന്ന് കൊയിലാണ്ടിയിൽ നിന്നും  അഗ്നിരക്ഷാസേന എത്തുകയും വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം പാടശേഖരത്തിനു ഉള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ഉപയോഗിച്ച് തീ അണക്കുകയും ചെയ്തു.

 

ഏകദേശം 25 ഏക്കറോളം പാടശേഖരം കത്തിനശിച്ചതായി കണക്കാക്കുന്നു. നാലുമണിക്കൂറോളം എടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്. സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ.  പി കെ ബാബു, എഫ്.ആർ.ഒ. മാരായ നിധി പ്രസാദ് ഇ , എം,അനൂപ്,ബബീഷ് പി എം,നിതിൻ രാജ്,ഹോംഗാർഡ് രാജേഷ് എന്നിവർ തീ അണക്കുന്നതിൽ  ഏർപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe