തിക്കോടിയിൽ ഹൈവെ അടിപ്പാത അനുവദിക്കണം – പാലൂർ മഹല്ല് കമ്മറ്റി

news image
Mar 18, 2023, 5:09 am GMT+0000 payyolionline.in

നന്തിബസാർ: നാഷണൽ ഹൈവെ 66 വികസനത്തിന്റെ ഭാഗമായി തിക്കോടി പ്രദേശത്ത് വൻമതിൽ ഉയർത്തി രണ്ട് ഭാഗമായി മാറ്റുന്നതും സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ രീതിയിലുള്ള വികസന പ്രവർത്തനത്തിലൂടെ ജനങ്ങൾക്കുള്ള ദുരിത പർവ്വത്തെ ഒഴിവാക്കുന്നതിന് ഹൈവേക്ക് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് തിക്കോടിയിൽ നടക്കുന്ന അടിപ്പാത സമരത്തിന് പാലൂർ മഹല്ല് കമ്മറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മഹല്ല് ഖത്തീബ് ജലീൽ സഖാഫി ഉദ്ഘാടനം  ചെയ്തു. കുഞ്ഞബ്ദുള്ള തിക്കോടി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ.പി. ഷക്കീല , ആർ വിശ്വൻ, ഏ. കെ. ഉമ്മർ, മുഹമ്മദലി കാട്ടിൽ സംസാരിച്ചു. പി.ഹംസ ഹാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇസ്ഹാഖ് കൊയിലിൽ സ്വാഗതവും പി.ഹാഷിം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe