പയ്യോളി: തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ
പയ്യോളിയിൽ നാല്ദിവസത്തെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് അവധിക്കാല പരിശീലന ക്യാമ്പ് ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വിമല ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.എം ബിനോയ് കുമാർ, എസ് എം സി ചെയർമാൻ സബീഷ് കുന്നങ്ങോത്ത് , കെ.പി.സുബിൻ മാസ്റ്റർ, കെ സൂര്യ ടീച്ചർ, സത്യൻ കൂട്ടത്തിൽ എന്നിവർ സംസാരിച്ചു