തിക്കോടി പഞ്ചായത്തില്‍ പ്രസിഡണ്ടും സെക്രട്ടറിയും തമ്മില്‍ പോര്

news image
Jun 9, 2021, 6:19 pm IST

തിക്കോടി: പഞ്ചായത്ത്  പ്രസിഡണ്ടും സെക്രട്ടറിയും തമ്മില്‍ പോര് രൂക്ഷം. സെക്രട്ടറിക്കെതിരെ മന്ത്രിക്ക് പ്രസിഡന്‍റിന്റെ  പരാതി .പഞ്ചായത്ത് സെക്രട്ടറി കെ വി സുനില കുമാരിക്കെതിരെയാണു പ്രസിഡന്‍റ് ജമീല സമദിന്റെ പരാതി. ഇടതു മുന്നണി ഭരണമുള്ള പഞ്ചായത്തില്‍ പ്രസിഡന്‍റ്  സി പി എമ്മും സെക്രട്ടറി സി പി എം അനുകൂല സംഘടനയുടെ സജീവ അംഗവുമാണ്.

 

 

 

പരിസ്ഥിതിദിനമായ കഴിഞ്ഞ 5നു ഉച്ചയ്ക്ക് 12 നു പഞ്ചായത്ത് കാര്യാലയത്തില്‍ വെച്ചാണ് സംഭവം. പ്രസിഡന്‍റിന്റെ നേതൃത്വത്തില്‍ വൃക്ഷത്തൈ നട്ടതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.

സെക്രട്ടറിയെ ബോധപൂര്‍വം ഒഴിവാക്കിയതായി ആരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചതായി പറയുന്നു. പുതിയ ഭരണ സമിതി വന്നത് മുതല്‍ ഇരുവരും ശീതസമരത്തിലായിരുന്നുവത്രെ.

എന്നാല്‍ സര്‍ക്കാര്‍  ഉത്തരവ് പ്രകാരം മഴക്കാല പൂര്‍വ ശുചീകരണം നടത്തണമെന്ന തന്റെ ആവിശ്യവുമായി ബന്ധപ്പെട്ട് തര്‍ക്കം മാത്രമാണുണ്ടായതെന്ന് സെക്രട്ടറി പറഞ്ഞു. പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഡിപി ടി ജെ അരുണ്‍,എഡിപി പ്രസാദ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe