തിക്കോടി പഞ്ചായത്തിൽ അടുക്കളമുറ്റത്തെ  കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി

news image
Jan 6, 2023, 11:04 am GMT+0000 payyolionline.in

തിക്കോടി : ഗ്രാമപഞ്ചായത്തിൽ അടുക്കളമുറ്റത്തെ  കോഴിവളർത്തൽ പദ്ധതിക്ക് തുടക്കമായി.ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ 600 വനിതകൾക്ക് 5 വീതം കോഴികുഞ്ഞുങ്ങളെയാണ് നൽകുന്നത്.തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ജമീല സമദ് പദ്ധതി ഉദ്‌ഘാടനം
ചെയ്തു.വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ .ആർ വിശ്വൻ, മെമ്പർമാരായ എൻ, എം,റ്റി അബ്ദുള്ള കുട്ടി, ബിനു കാരോളി, . സുവീഷ് പള്ളിത്താഴ, സിനിജ, ജിഷ കാട്ടിൽ, വെറ്ററിനറി സർജൻ ഡോ.ഷിംജ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe