പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാർ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ 6-ാം വാർഷി കാഘോഷം ” ഗ്രാമോൽസവം 23 ” കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷയായി. ഗായകൻ കബീർ തിക്കോടിയെ എം.എൽ.എ ആദരിച്ചു. മത്സര പരിപാടിയിൽ വിജയികളായവർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉപഹാരം നൽകി. സെക്രട്ടറി സി.ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഗ്രാമദീപം റസിഡൻസ് പ്രസിഡൻ്റ് ടി.വിശ്വൻ സംസാരിച്ചു. പ്രസിഡൻറ് ടി.ഖാലിദ് സ്വാഗതവും കൺവീനർ സി.എം സുജാത നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും കബീർ തിക്കോടിയുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി.