തിക്കോടി മാപ്പിള എൽപി സ്കൂൾ 96 -ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

news image
Mar 19, 2023, 11:51 am GMT+0000 payyolionline.in

തിക്കോടി : തിക്കോടി   മാപ്പിള ഏല്‍പി സ്കൂളിന്റെ 96 -ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എഴുത്തുകാരൻ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് മനോജ് മണിയൂർ, സംഗീത നാടക അക്കാദമി ഗുരുപൂജ, പൂർണ്ണ ഉറൂബ് അവാർഡ് ജേതാവ് ചന്ദ്രശേഖരൻ തിക്കോടി എന്നിവരെ ആദരിച്ചു. 33 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാന അധ്യാപകൻ പ്രമോദ് മാസ്റ്റർക്ക് നാട്ടുകാരും പി ടി എ യും ചേർന്ന് ഹൃദ്യമായ സ്വീകരണം നൽകി.

 

മേലടി എ ഇ ഒ പി വിനോദ് ഉപഹാര സമർപ്പണം നടത്തി. സ്കൂൾ മാനേജർ സിറാജ് എംകെ, തിക്കോടി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണൽ  ഷക്കീല, അനുരാജ് ബിപിസി മേലടി,  എം പി ടി എ സ്മിനി, രാഘവൻ മാസ്റ്റർ, സോമൻ ജികെ,  സിന്ധു എം വി എന്നിവർ സംസാരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. വാർഡ് മെമ്പറും പി ടി എ പ്രസിഡന്റുമായ സുവീഷ് പള്ളിത്താഴ സ്വാഗതവും ലസിത ഇ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe