തിക്കോടി മീത്തലെ പള്ളി മഹല്ലിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും നടത്തി

news image
Jun 3, 2024, 6:44 am GMT+0000 payyolionline.in

തിക്കോടി: മീത്തലെ പള്ളി മഹല്ല് വിദ്യാഭ്യാസ സഹായ സമിതിയുടെ നേതൃത്വത്തിൽ അനുമോദന സദസ്സും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയവരെയും മഹല്ലിലെ മദ്രസ്സകളിലെ 5, 7,10 ക്ലാസുകളിലെ പൊതു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

130 ഓളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഡോ.ഇസ്മാഈൽ മുജദ്ദിദി പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു.സമസ്ത പൊതു പരീക്ഷയിൽ മഹല്ലിലെ മദ്രസ്സകളിൽ ഉയർന്ന വിജയം നേടിയ കാരേക്കാട് നൂറുൽ ഇസ്ലാം മദ്രസ്സക്കുള്ള ട്രോഫി ഡോ. ഇസ്മാഈൽ മുജദ്ദിദി സമ്മാനിച്ചു.

നൂറുൽ ഇസ്ലാം മദ്രസ്സയിലെ അധ്യാപകർ ജസീൽ ലത്തീഫ്, ഹാഫിള് ത്വയ്യിബ് മുഈനി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.ഖാദർ ഹാജി അധ്യക്ഷത വഹിച്ചു.


എ.അബ്ദുള്ള ബാഖവി പ്രഭാഷണം നടത്തിയ ചടങ്ങില്‍ എം.സി ബഷീർ സ്വാഗതം പറഞ്ഞു. ടി.ഖാലിദ് പദ്ധതി വിശദീകരിച്ചു.വിജയികൾക്ക് ചെയർമാൻ ടി.പി ഷാഹുൽ ഹമീദ്,എം.സി റസാഖ്,കെ.പി ഫാറൂഖ്,പി.എം ബാബു, ഹാജി എൻ.മുഹമ്മദ്, എം.കെ ഷഫീഖ്, മജീദ് മാതവഞ്ചേരി, സി.പി യൂസഫ്, വി.ടി. കെ ബഷീർ, ടി.കെ ലത്തീഫ്, മുഹമ്മദ് പാരഡൈസ് ,അഹമ്മദ് മുല്ല മുറ്റത്ത്, യൂസഫ് അറഫ എന്നിവർ മൊമെൻ്റൊ നൽകി. കൺവീനർ ടി.പി സുബൈർ നന്ദി പറഞ്ഞു.

മഹല്ലിലെ വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന  പ്രവർത്തനത്തിൻ്റെ ഭാഗമായി പാവപെട്ട കുട്ടികളെ ദത്തെടുത്ത് പഠന സൗകര്യം ചെയ്ത് വരുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസും സംഘടിപ്പിച്ചിരുന്നു. സ്പോക്കൺ അറബി, ഹിന്ദി എന്നിവ കൂടി സംഘടിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe