തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുക: പയ്യോളിയിൽ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി

news image
Jul 9, 2024, 1:44 pm GMT+0000 payyolionline.in


പയ്യോളി: വഴിയോര കച്ചവട ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം സമഗ്രമായി നടപ്പാക്കുക, വഴിയോരക്കച്ചവട തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡും ലൈസൻസും വിതരണം ചെയ്യുക, വഴിയോരക്കച്ചവടക്കാരെ അനധികൃ തമായി ഒഴിപ്പിക്കുന്ന നടപടിയിൽ നിന്ന് അധികാരികൾ പിന്മാറുക, ദേശീയപാത നിർമ്മാണ പ്രവൃത്തിയു ടെ ഭാഗമായി ജോലി നഷ്ടമായ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തി.

ജില്ലാ ട്രഷറർ ടി കെ ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എൻ ടി രാജൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി കെ സുധീഷ് , ബി സുബീഷ്, പ്രദീപ് തോലേരി എന്നിവർ സംസാരിച്ചു. എൻ സക്കറിയ സ്വാഗതവും എ വി നൗഫൽ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe