തിരുമനയില്‍ എസ്എന്‍ഡിപി യോഗം ശാഖ രൂപീകരിച്ചു

news image
Oct 30, 2013, 1:43 pm IST payyolionline.in

വില്യാപ്പള്ളി : വില്യാപ്പള്ളി തിരുമനയില്‍ എസ്.എന്‍.ഡി.പി യോഗം ശാഖ രൂപീകരിച്ചു. ജനറല്‍ ബോഡിയോഗം എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ പി.എം ഹരിദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അപ്പോളോ നാണു  യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഗുരുസ്മരണയോടെയാണ് യോഗം  തുടങ്ങിയത്. വടകര യൂണിയന്‍ കൌണ്‍സിലര്‍ സി.എച്ച് ബാബു മുഖ്യപ്രഭാഷണം നടത്തി. പി.കെ ശ്രീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ കെ രാഘവന്‍ മാസ്റ്റരുടെ  നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കെ.കെ  വിജയന്‍ സ്വാഗതവും തൃക്കയില്‍ കണാരന്‍ നന്ദിയും പറഞ്ഞു. തിരുമന ശാഖാ ഭാരവാഹികളായി അപ്പോളോ നാണു (പ്രസിഡണ്ട്‌), സി.എം രഞ്ജിദാസ് (വൈസ് പ്രസിഡണ്ട്‌), കെ.കെ വിജയന്‍ (ജനറല്‍സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe