തിരുവങ്ങൂരിലെ വീട്ടില്‍ മോഷണം; 5 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

news image
Mar 31, 2024, 11:08 am GMT+0000 payyolionline.in

കൊയിലാണ്ടി: തിരുവങ്ങൂരില്‍  വീട്ടില്‍ നിന്നു  പണവും സ്വര്‍ണ്ണവും മോഷണം പോയതായി പരാതി. തിരുവങ്ങൂർ കാലിതീറ്റ ഫാക്റ്ററിക്ക് സമീപം  ആവണശ്ശേരി സുനിഷയുടെ വീട്ടിലാണ്  കള്ളൻ കയറിയത് . അഞ്ച് പവനും പതിനായിരം രൂപയും നഷ്ടപ്പെട്ടു. വാതിലിൻ്റെ പുട്ടു തകർത്താണ് മോഷ്ടക്കൾ അകത്ത് കടന്നത് എന്നാണ് വിവരം . രാത്രിയിൽ സുനിഷയുടെ വീട്ടിലെ ആളുകള്‍  ബന്ധുവിൻ്റെ വീട്ടിൽ ആണ് ഉണ്ടാവാറ് . കൊയിലാണ്ടി പോലീസെത്തി അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe