തിരുവങ്ങൂരിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ആർക്കും പരിക്കില്ല

news image
Jan 16, 2022, 4:07 pm IST payyolionline.in

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ആർക്കും പരിക്കില്ല. ഇന്നു രാവിലെ തിരുവങ്ങൂർ കാപ്പാട് റോഡ് ജംഗ്ഷനിലാണ് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു. കാറിൻ്റെ മുൻവശം തകർന്നു. അപകടത്തെ തുടർന്ന് ഗതാഗത സ്തംഭനമുണ്ടായി. പോലീസെത്തി നടപടികൾ സ്വീകരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe