തിരുവനന്തപുരം: പുത്തൻപാലം രാജേഷ് ഗുണ്ടാനിയമപ്രകാരം അറസ്റ്റിൽ. തലസ്ഥാനത്ത് ഗുണ്ടാനേതാവായ രാജേഷ് വീണ്ടും ഗുണ്ടാ പ്രവർത്തനത്തിൽ സജീവമായതോടെയാണ് കാപ്പാ പ്രകാരം അറസ്റ്റ് ചെയ്തത്. പൊലിസ് നൽകിയ റിപ്പോർട്ടിന് കളക്ടർ ഉത്തരവിടുകയായിരുന്നു. ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഗുണ്ടാ നിയമപ്രകാരം രാജേഷ് അറസ്റ്റിലായത്. നിരവധി കേസിൽ പ്രതിയായ രാജേഷ് ജാമ്യത്തിലായിരുന്നു.
ഒരു മാസത്തിന് മുമ്പ് മെഡിക്കൽ കൊളജിൽ ആംബുലൻസ് ഡ്രൈവർമാരെ ആക്രമിച്ച കേസിൽ രാജേഷ് പ്രതിയായി. ഒളിവിൽ പോയ രാജേഷ് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുക്കുകയായിരുന്നു. വീണ്ടും ഒരു കേസിൽ കൂടി ഉൾപ്പെട്ടതോടെയാണ് കാപ്പാ ചുമത്താൻ പൊലിസ് റിപ്പോർട്ട് നൽകിയത്. ശംഖുമുഖം അസിറ്റഡ് കമ്മീഷണറുടെ നേതൃത്വലായിരുന്നു അറസ്റ്റ്.