തിരുവനന്തപുരത്തെ കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ്; അന്വേഷണം പ്രഹസനമെന്ന് രക്ഷിതാക്കൾ

news image
Jul 26, 2022, 11:39 am IST payyolionline.in

തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിലെ റാഗിങ്  സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഡിഡി തങ്ങളോട് സംസാരിച്ചിട്ടില്ലെന്ന്  പരാതിക്കാരി. വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കാണാൻ അവസരം വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ   തങ്ങൾക്കൊപ്പം ഇല്ല. അവര്‍ പരിഹാസത്തോടെയാണ് കാര്യങ്ങൾ കേൾക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, വേഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നം വലുതാക്കിയത് ഹെഡ്മാസ്റ്ററുടെ പിടിപ്പ് കേടാണെന്ന് മാനേജിങ്ങ് കമ്മറ്റി ചെയർമാൻ പറയുന്നു. ഹൈഡ്മാസ്റ്റർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ പരാതികളിൽ സ്കൂളിനെ തകർക്കാനുള ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുമെന്നും മാനേജിംഗ് കമ്മിറ്റി പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.സന്തോഷ് കുമാർ കോട്ടൺഹില്‍ സ്കൂളിലെത്തി. പരാതി അന്വേഷിക്കുന്നത് വിദ്യാഭ്യാസ ഉപഡയറക്ടറാണ്. പരാതിക്കാരിയെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe