23
Friday
Oct 2020
Home > ആര്യകല്‍പ

തിലകന്‍റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

Thursday 12 MARCH 2020

കൊച്ചി: അന്തരിച്ച വിഖ്യാത നടന്‍ തിലകന്‍റെ മകനും സീരിയല്‍ നടനുമായിരുന്ന ഷാജി തിലകന്‍ അന്തരിച്ചു. കൊച്ചിയില്‍ വച്ചായിരുന്നു മരണം. 55 വയസായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി തിലകന്‍ അഭിനയിച്ചിരുന്നു. സമീപകാലത്ത് സീരിയല്‍ മേഖലയിലും സജീവമായിരുന്നു. അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍, സോണിയ തിലകന്‍, ഷിബു തിലകന്‍, സോഫിയ തിലകന്‍ എന്നിവര്‍ സഹോദരങ്ങളാണ്. 

പയ്യോളിയില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മരിച്ചു; അപകടം വൈകീട്ട് അഞ്ചിന്‍

Thursday 22 OCTOBER 2020

പയ്യോളി: പയ്യോളിയില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പെരുമാൾപുരം കുണ്ടംപാത്തിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ വലിയ പറമ്പത്ത് ദേവരാജിൻെറ മകൻ ആദിത്യരാജ്  (18) ആണ് മുങ്ങിമരിച്ചത്. പയ്യോളിയില്‍ ഇന്ന്  വൈകുന്നേരം അഞ്ചു മണിയോടെയാണ്  സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒരാള്‍ ആഴമുള്ള സ്ഥലത്ത് ആദിത്യരാജ് തിരയില്‍പെട്ട് കാണാതാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ അരമണിക്കൂര്‍ കഴിഞ്ഞ് കാണാതായ സ്ഥലത്ത് നിന്ന്‍ 200 മീറ്റര്‍ വടക്ക് മാറിയാണ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നത്.

സ്ഥലത്തുണ്ടായിരുന്ന പയ്യോളി എസ്ഐ പി.പി. മനോഹരന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ആദിത്യനെ പോലീസ് വാഹനത്തില്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ: ഷിബില സഹോദരി: പാര്‍വണ. മൃതദേഹം വടകര ജില്ലാ ആശുപതി മോര്‍ച്ചറിയില്‍.  പയ്യോളി പോലീസ് സ്റ്റേഷന്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു അടച്ചത് കാരണം വടകര തീരദേശ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

error: Content is protected !!