തീരദേശനിയമം: തിക്കോടിയില്‍ ഇളവുകൾ അനുവദിക്കാൻ എംഎല്‍എയ്ക്ക് നിവേദനം നൽകി

news image
Jun 18, 2021, 11:00 pm IST

തിക്കോടി: തിക്കോടിയിലെ തീരദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്ന സിആർസെഡ് (Coastal Regulation Zone) നിയമത്തില്‍ ഇളവുകള്‍ ലഭിക്കാന്‍ നിവേദനം. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്  കാനത്തിൽ ജമീല എംഎൽഎ ക്ക് നിവേദനം സമർപ്പിച്ചു. തീരദേശത്ത് നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ധാരാളം ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. ക്ലാസ് മൂന്നിൽ വരുന്ന പഞ്ചായത്തുകളിൽ തീരദേശത്ത് 200 മീറ്ററിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാറില്ല.

നോട്ടിഫിക്കേഷന്റെ  പരിധിക്കകത്തു നിന്ന് കൊണ്ട് സംസ്ഥാന സർക്കാർ ക്ലാസ് മൂന്നിനെ(എ)എന്നും (ബി)എന്നും തരം തിരിച്ചിട്ടുണ്ട്. ക്ലാസ് 3 എ യിൽവരുന്ന വിഭാഗത്തിന് അമ്പത് മീറ്ററിന് പുറത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്തുകൾക്ക് അനുവാദം നൽകാവുന്നതാണ്. തിക്കോടി പഞ്ചായത്ത് ക്ലാസ് 3 ബിയിലായതിനാൽഇളവുകളൊന്നും ലഭിക്കുന്നില്ല. നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്  തലസ്ഥാനത്ത് പോകേണ്ട അവസ്ഥയാണുള്ളത്.

2011 ലെ സെൻസസിന്റെഅടിസ്ഥാനത്തിലാണ് തിക്കോടി ക്ലാസ് മൂന്ന് ബിയിൽ വരുന്നത്. ഇവിടുത്തെ ജനസാന്ദ്രത ഒരു കിലോമീറ്ററിന് 2161 നും മുകളിലാണ്. ഈ കാരണത്താൽ തിക്കോടിയെ ക്ലാസ് 3 എ യിൽഉൾപ്പെടുത്തണമെന്നാണ് നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe