തീർത്തും തെറ്റായ തീരുമാനം, സത്യപ്രതിജ്ഞ ഓൺലൈനാക്കി സർക്കാർ മാതൃക കാട്ടണം: പാർവതി തിരുവോത്ത്

news image
May 18, 2021, 11:21 am IST

കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ വിമർശനങ്ങൾ ശക്തമാവുകയാണ്. 500 പേരെ ഉൾപ്പെടുത്തിയുള്ള ചടങ്ങ് തീർത്തും തെറ്റായ തീരുമാനമാണെന്ന് നടി പാർവതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.

”വെർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃകയാകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം” സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാർവതിയുടെ ട്വീറ്റ്.

”500 പേർ എന്നത് മുഖ്യമന്ത്രിക്ക് വലിയൊരു സഖ്യ അല്ലെന്നാണ്. കേസുകളുടെ എണ്ണം ഉയരുകയാണ്, നമ്മൾ ഇതുവരെ അന്തിമഘട്ടത്തിൽ എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാൻ അവസരമുള്ളപ്പോൾ ഇത് തീർത്തും തെറ്റാണ്”, പാർവതി കൂട്ടിച്ചേർത്തു.

 

സർക്കാരിന്റെ നടപടിയെ ഞെട്ടലോടെയാണ് കാണുന്നതെന്നും പാർവതി വ്യക്തമാക്കി. ”സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് ഒരു സംശയവും ഇല്ല. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വളരെ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തനങ്ങൾ. അതേ സർക്കാരിന്റെ ഭാഗത്തുനിന്നുളള ഈ നടപടി തീർത്തും ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്”, പാർവതി ട്വിറ്ററിൽ കുറിച്ചു.

500 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ്. പ്രതിപക്ഷ പാർട്ടികളിലെ പല യുവനേതാക്കളും ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe