തുറയൂരിലെ ഹോട്ടലില്‍ ജുമാ നിസ്കാര സമയത്ത് മോഷണം; കീഴരിയൂര്‍ സ്വദേശി പിടിയില്‍

news image
May 18, 2015, 10:23 am IST

തുറയൂര്‍: ഹോട്ടലില്‍ മോഷണം നടത്തിയതിന് ജീവനക്കാരന്‍ പിടിയില്‍.  കീഴരിയൂര്‍ എളംബിലാട് ക്ഷേത്രത്തിന് സമീപം പുളിയേടത്ത് മീത്തല്‍ ഷിജു (30) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തുറയൂരിലെ ചക്കോത്ത് ഹോട്ടലില്‍ മോഷണം നടത്തിയതിനാണ് കേസ്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടിനും ഒന്നിനും ഇടയില്‍ ഹോട്ടല്‍ ഉടമ വെള്ളിയാഴ്ചത്തെ ജുമാനിസ്കാരത്തിന് പോയ സമയത്താണ് മോഷണം നടത്തിയത്. സമീപത്തെ കടക്കാരന്‍ ഹോട്ടലില്‍ സൂക്ഷിച്ച ചെരുപ്പുകളും ക്യാഷ് കൌണ്ടറിന് സമീപത്തായി വെച്ച  സംഭാവനപ്പെട്ടിയും മോഷ്ടിക്കുകയായിരുന്നു. സാധനങ്ങള്‍ കാണാതായതിനെ തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തെ ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്ട്രേറ്റ് വി.ജെ.അലക്സാണ്ടര്‍ റിമാണ്ട് ചെയ്ത് കൊയിലാണ്ടി സബ് ജയിലിലേക്ക് അയച്ചു. ഈ മാസം ഒന്നിന് ഇരിങ്ങത്ത് സ്രാമ്പിയിലും ജുമാ നിസ്കാര സമയത്ത് മോഷണ ശ്രമം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

7

ഹോട്ടലില്‍ മോഷണം നടത്തിയതിന് പിടിയിലായ കീഴരിയൂര്‍ സ്വദേശി ഷിജു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe