തുറയൂരില്‍ ഏഴു പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

news image
Jun 28, 2015, 12:46 am IST

തുറയൂര്‍: പഞ്ചായത്തില്‍ പേപ്പട്ടി ശല്യം രൂക്ഷം. രണ്ട് സ്ത്രീകളടക്കം ഏഴു പേരെ കടിച്ചു. പാലച്ചുവടില്‍ അഞ്ചുപേരെയും പയ്യോളി അങ്ങാടിയില്‍ രണ്ട് പേരെയുമാണ് കടിച്ചത്. പാലച്ചുവട്‌ ഓന്തം മണ്ണില്‍ കുഞ്ഞിച്ചോയി (60),  തച്ചോത്ത് അമല്‍ രാജ് (12),  അതുല്‍ രാജ് (17), വിനീത് പടിക്കുമീത്തല്‍ (23), എടവത്തും വീട്ടില്‍ അബ്ദുള്ള (50)  പയ്യോളി അങ്ങാടിയില്‍ നിന്നുള്ള രണ്ട് സ്ത്രീകള്‍ എന്നിവരെയാണ് പേപ്പട്ടി കടിച്ചത്. എല്ലാവരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.പേപിടിച്ച ഒരു നായയെ യുവാക്കള്‍ പലച്ചുവടിന് സമീപം വെച്ച് അടിച്ചു കൊന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe