തുറയൂരില്‍ കുടിവെള്ളം വിതരണം ചെയ്ത യുവാക്കള്‍ക്ക് നാടിന്റെ ആദരം

news image
Jul 22, 2015, 2:49 pm IST

തുറയൂര്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉദാത്തവും അനുകരണീയവുമായി മാറിയ ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുറയൂര്‍ പഞ്ചായത്തിലുടനീളം കുടിവെള്ളം വിതരണം ചെയ്ത യുവാക്കള്‍ക്ക്  നാടിന്റെ  ആദരം. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങള്‍ ഏറെയാണ് തുറയൂരില്‍.ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ കിട്ടാക്കനിയാവുന്ന കുടിവെള്ളം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ കര്‍മ്മനിരതയില്‍ നാടിന്റെ ദാഹമകറ്റുകയായിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക എന്നത് യുവാക്കള്‍ ഒരു ദൌത്യമായി ഏറ്റെടുക്കുകയായിരുന്നു. പദ്ധതി നിര്‍വ്വാഹണത്തിനായി സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പഞ്ചായത്തിലെ ദുബായ്, കെ.എം.സി.സി പ്രവാസി കൂട്ടായ്മയും  മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതൃത്വവുമാണ് തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്റെ  മേല്‍നോട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തിയത്. അനുകരണീയമായ ഈ തുറയൂര്‍ മാതൃക ദിനപത്രങ്ങളിലൂടെ കേരളം മുഴുവന്‍ വാര്‍ത്താ പ്രാധാന്യം നേടുകയുണ്ടായി. ഇക്കഴിഞ്ഞ വരള്‍ച്ചയില്‍ ശിഹാബ്തങ്ങള്‍ കുടിനീര്‍ പദ്ധതിയുടെ കുടിവെള്ളം

നിറച്ച പിക്കപ്പ് വാനുകള്‍ പഞ്ചായത്തുടനീളം തലങ്ങും, വിലങ്ങും കുടിവെള്ളം വിതരണം ചെയ്യുന്ന കാഴ്ച തുറയൂരിന്റെ നന്മയും സൗഹൃദവും  സമാധാനവും വിളിച്ചോതുന്നതായിരുന്നു. കുടിവെള്ളം വിതരണത്തിന് മുന്‍നിര പ്രവര്‍ത്തനങ്ങള്‍ നടത്തിയ മുഹമ്മദ്‌ പാലച്ചുവട്, ഒ.വി റസാഖ്, ഇസ്മയില്‍ പാട്ടത്തില്‍, പി മുഹമ്മദ്‌ റാഫി, അനസ് പാലച്ചുവട്, അസ്ലം വിയ്യംഞ്ചിര, ബഷീര്‍ ഇരിങ്ങത്ത്, മുഹമ്മദ്‌ കോടിക്കണ്ടി എന്നി യുവാക്കളെയാണ് തുറയൂര്‍ പ്രവാസി ലീഗ് കമ്മിറ്റി നാടിനു വേണ്ടി ആദരിച്ചത്.

പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി ഹുസൈന്‍ കമ്മന  മൊമെന്റോകളും, കാഷ് അവാര്‍ഡുകളും വിതരണം ചെയ്തു. പ്രവാസി ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്‌ ടി.വി മുഹമ്മദ്‌ ഇഖ്ബാല്‍ അധ്യക്ഷനായിരുന്നു. തുറയൂര്‍ പഞ്ചായത്ത് മുസ്ലീം  ലീഗ് പ്രസിഡണ്ട്‌ യു.സി അമ്മത് ഹാജി, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്‍, ഹംസ പയ്യോളി, കുന്നുമ്മല്‍ റസാഖ്, മുജീബ് കോമത്ത്, എ.കെ അബ്ദു റഹിമാന്‍, സി.എ അബൂബക്കര്‍, നസീര്‍ പൊടിയാടി, കെ പോക്കര്‍ഹാജി, ഇബ്രാഹിം തുറയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

INSIDE-Post-----------copy

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe