തുറയൂരില്‍ പത്ത് ലിറ്റര്‍ വാഷും ഉപകരണങ്ങളും പിടികൂടി; പ്രതിക്കായി തിരച്ചില്‍

news image
May 10, 2021, 5:06 pm IST

തുറയൂര്‍: തുറയൂർ ചിറക്കരയിലുള്ള പുഴയുടെ സമീപത്ത് നിന്നും 10 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഇന്നലെ രാത്രി  എട്ടരയോടെ ആയിരുന്നു വാഷും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്.

 

 

പയ്യോളി എസ്ഐ വിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe