തുറയൂരില്‍ 2 കോടി 17ലക്ഷം രൂപയുടെ വികസന പദ്ധതിക്ക് തുടക്കം

news image
Jan 30, 2015, 11:30 am IST

തുറയൂര്‍:  പി.എം.ജി.എസ്.വൈ  പദ്ധതിയില്‍  ഉള്‍പ്പെടുത്തി  രണ്ട് കോടി 17ലക്ഷം  രൂപയ്ക്ക് ഭരണാനുമതി  ലഭിച്ച പയ്യോളി അങ്ങാടി പൊടിയാടി – കീഴരിയൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു.  തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി  ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇകെ  ഭാസ്കരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ ഗിരിജ മാനത്താനത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ഒ.പി ലീല,  ഡി ഹരിന്ദ്രന്‍, നസീര്‍ പൊടിയാടി,  സി.കെ  നാരായണന്‍,  ടി.എ സലാം, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.കെ ബാലകൃഷ്ണന്‍, കെ.മുഹമ്മദലി, അജീഷ് കൊടക്കാട്, നട്ടന്നൂര്‍ പക്രന്‍, എം.കെ കുമാരന്‍, കെ.ടി ഹരീഷ്, വി.കെ അബ്ദുല്ല എന്നിവര്‍ പ്രസംഗിച്ചു. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ.കെ ലക്ഷ്മിഭായി സ്വാഗതവും എം.പി മനോജ്‌ നന്ദിയും പറഞ്ഞു.  തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ യു.സി ഷംസുദ്ദീന്‍ നിവേദനത്തിന്റെയും ശക്തമായ ഇടപെടല്‍ മൂലമാണ് ഈ പദ്ധതിക്ക് സംഖ്യ അനുവദിച്ചത്.  റോഡ്‌ പ്രവൃത്തി പൂര്‍ണ്ണമായാല്‍ തുറയൂരില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് എത്തിച്ചേരുവാന്‍ ഏഴുകിലോമീറ്ററിന്റെ വ്യത്യാസങ്ങള്‍ ഉണ്ടാവും.

INSIDE-Post--

പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പയ്യോളി അങ്ങാടി- പൊടിയാടി-കീഴരിയൂര്‍ ബാന്‍ഡ് റോഡിന്റെ പ്രവൃത്തി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe