തുറയൂരില്‍  വോളിബോള്‍ കണ്ടിറങ്ങിയ യുവാവിന് മര്‍ദ്ദനമേറ്റതായി പരാതി

news image
Feb 6, 2015, 2:34 pm IST

തുറയൂര്‍: വോളിബോള്‍ ടൂര്‍ണമെന്റ് കാണാനെത്തിയ യുവാവിനെ സംഘം ചേര്‍ന്ന്‍ മര്‍ദ്ദിച്ചതായി പരാതി. പാലച്ചുവട്‌ കുലുപ്പ സ്വദേശി തയ്യുള്ളതില്‍ ടി.പി. ഷംസീര്‍ (26) നാണ് അക്രമി സംഘത്തിന്റെ മര്‍ദ്ധനമേറ്റത്. വ്യാഴാഴ്ച  രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. തുറയൂര്‍ ടാസ്ക് ക്ലബ്ബ് സംഘടിപ്പിക്കുന്ന വോളിബോള്‍ ടൂര്‍ണമെന്റ് കണ്ടിറങ്ങിയ ഷംസീറിനെ ഗ്യാലറിക്ക് സമീപം വെച്ച് പതിനഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നുവത്രേ. തലക്കും ഇടത് കണ്ണിനും ചെവിക്കും കൈക്കും പരിക്കേറ്റ ഇയാളെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപെട്ട് തുറയൂര്‍ ചിറക്കര സ്വദേശിക്കെതിരെ പയ്യോളി പോലീസില്‍ പരാതി നല്‍കിയതായി പറയുന്നു. ടൂര്‍ണമെന്റിലെ വളണ്ടിയര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. പരിക്കേറ്റ യുവാവ് ഡിവൈഎഫ്ഐ തുറയൂര്‍ മേഖലാ കമ്മറ്റി അംഗമാണ്.

INSIDE-Post----------

മര്‍ദ്ധനമേറ്റതിനെ തുടര്‍ന്ന്‍ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷംസീര്‍

INSIDE-Post----------2 INSIDE-Post----------1

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe